“എൽ ക്ലാസികോ ഫലം ലാലിഗ കിരീടം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ നടക്കുന്ന എൽ ക്ലാസികോ ബാഴ്സലോണയ്ക്ക് ഏറെ നിർണായകമായ മത്സരമാണ് എന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന് ഒരു പോയിന്റ് മാത്രം പിറകിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് ബാഴ്സലോണ. എവേ മത്സരമായത് കൊണ്ട് തന്നെ പ്രതീക്ഷയുണ്ട് എന്ന് കോമാൻ പറഞ്ഞു. അടുത്തിടെ ആയി എവേ മത്സരങ്ങളിൽ നല്ല ഫലങ്ങൾ ആണ് ലഭിക്കുന്നത്. അത് ആവർത്തിക്കും എന്നാണ് പ്രതീക്ഷ എന്നും കോമാ പറഞ്ഞു.

ലാലിഗ കിരീടം നിർണയിക്കാൻ പ്രാപ്തിയുള്ള പോരാട്ടമാണ് നാളെ എന്നും അദ്ദേഹം പറഞ്ഞു. 2021ൽ ഒരു ലീഗ് മത്സരം പോലും പരാജയപ്പെടാത്ത ടീമാണ് ബാഴ്സലോണ. നാളെ എൽ ക്ലാസികോയിൽ ഏറ്റവും മികച്ച ടീമിനെ തന്നെ ഇറക്കും എന്നും കോമാൻ പറഞ്ഞു. നാളെ മെസ്സിക്ക് മത്സരഫലം നിശ്ചയിക്കാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച മെസ്സിയെ തന്നെ നാളെ ബാഴ്സലോണക്ക് ആവശ്യമുണ്ട് എന്നും കോമാൻ പറഞ്ഞു.