പുതുതായി ടീമിൽ എത്തിച്ച ഫ്രാങ്ക് കെസ്സി, ആന്ദ്രേ ക്രിസ്റ്റൻസൻ എന്നിവരെ ബാഴ്സലോണ ഉടൻ പ്രഖ്യാപിക്കും. ഇരു താരങ്ങളുമായുള്ള എല്ലാ കരാർ നടപടികളും പൂർത്തിയായതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സാലറി ക്യാപ് പ്രശ്നം നേരിടുന്ന ബാഴ്സ താരങ്ങളെ റെജിസ്ട്രർ ചെയ്യുന്നതിൽ പ്രശ്നമൊന്നും ഉണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ജൂലൈ രണ്ടാം വാരം അടുത്ത സീസണിന് വേണ്ടിയുള്ള ടീമിന്റെ പരിശീലന സെഷൻ ആരംഭിക്കുന്നതിനാൽ അതിന് മുന്നോടിയായി പുതിയ താരങ്ങളെ പ്രഖ്യാപിക്കാൻ ആണ് ബാഴ്സയുടെ ശ്രമം. തുടർന്ന് പുതുതായി എത്തിയ താരങ്ങൾ ടീമിനോടൊപ്പം ചേരും. അമേരിക്കയിൽ വെച്ചു നടക്കുന്ന പ്രീസീസൺ മത്സരങ്ങൾ ഇവർക്ക് ബാഴ്സ ജേഴ്സി അണിയാനുള്ള ആദ്യ അവസരമാവും.
കെസ്സി, ക്രിസ്റ്റൻസൺ എന്നിവരുടെ വരവോടെ ടീമിന്റെ മധ്യ-പ്രതിരോധ നിരകൾ കൂടുതൽ ശക്തമാവുമെന്ന് ബാഴ്സ പ്രതീക്ഷിക്കുന്നു. മുൻ ക്ലബ്ബുകളിലെ തങ്ങളുടെ പുറത്തെടുത്ത മികച്ച പ്രകടനം ബാഴ്സയിലും ആവർത്തിക്കാൻ ആവുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും.