റയൽ മാഡ്രിഡ് ഈ സീസണിൽ ക്ലബിൽ എത്തിച്ച സ്ട്രൈക്കർ യോവിച് ഇതുവരെ ടീമിൽ ഒരു വലിയ താരമായി മാറിയിട്ടില്ല. ഫോമില്ലായ്മയും പരിക്കും ആയിരുന്നു യോവിചിന് തുടക്കത്തിൽ തന്നെ വിനയായത്. എന്നാൽ യോവിചാണ് റയൽ മാഡ്രിഡിന്റെ ഭാവി എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ പറയുന്നു. ബെയ്ലും ബെൻസീമയും ഇല്ലാതെ സൂപ്പർ കോപയ്ക്ക് ഇറങ്ങുന്ന റയൽ മാഡ്രിഡിൽ ഗോളടിക്കാൻ ഉള്ള ഉത്തരവാദിത്വം യോവിചിനായിരിക്കും.
താരം യുവരക്തം ആണെന്നും സമയം നൽകിയാൽ വലിയ താരനായി മാറും എന്നും സിദാൻ പറഞ്ഞു. യോവിച് പെട്ടെന്നു തന്നെ എല്ലാം പഠിച്ച് മെച്ചപ്പെടുന്നുണ്ട് എന്നും സിദാൻ പറഞ്ഞു. ഭാവിയിൽ റയലിന്റെ മുഖ്യ സ്ട്രൈക്കർ യോവിച് തന്നെ ആയിരിക്കും എന്നും സിദാൻ പറഞ്ഞു. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ നിന്നാണ് സെർബിയൻ താരമായ ലൂക്ക യോവിച്ചിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. 60 മില്യണിൽ അധികം താരത്തിനായി റയൽ മാഡ്രിഡ് ചിലവഴിച്ചിരുന്നു. 2025 വരെയുള്ള കരാറാണ് റയലുമായി താരം ഒപ്പുവെച്ചത്. 21 കാരനായ യോവിച്ച് ഫ്രാങ്ക്ഫർട്ടിനൊപ്പം കഴിഞ്ഞ സീസണിൽ യൂറോപ്പിലും ജർമ്മനിയിലും ഗോളുകൾ അടിച്ച് കൂട്ടിയിരുന്നു.