പോഗ്ബയുടെ ശസ്ത്രക്രിയ പൂർത്തിയായി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. താരത്തിന്റെ കാലിലെ പരിക്ക് മാറാൻ വേണ്ടിയാണ് ഈ ശസ്ത്രക്രിയ. ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പോഗ്ബയ്ക്ക് പരിക്ക് കാരണം നഷ്ടമായി. ഇപ്പോൾ വീണ്ടും രണ്ട് മാസത്തോളം പോൾ പോഗ്ബ പുറത്തായിരിക്കും എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

മൂന്നാഴ്ച മുമ്പ് പരിക്ക് മാറി പോഗ്ബ തിരികെയെത്തിയിരുന്നു. എന്നാൾ പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്കേറ്റൽക്കുകയായിരുന്നു. നേരത്തെ മൂന്ന് മാസങ്ങളോളം പരിക്ക് കാരണം പുറത്തായിരുന്നു പോഗ്ബ. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര പോഗ്ബ ഇല്ലാത്തതിനാൽ വളരെ മോശം അവസ്ഥയിലാണ് കിടക്കുന്നത്.

Advertisement