ക്വാരന്റീനിൽ നിന്ന് മുങ്ങി, റയൽ മാഡ്രിഡ് സ്ട്രൈക്കറെ അറസ്റ്റ് ചെയ്തേക്കും

- Advertisement -

റയൽ മാഡ്രിഡ് സ്ട്രൈക്കറായ യോവിച് അറസ്റ്റിലാകാൻ സാധ്യത. സെർബിയൻ താരമായ യോവിച് സെൽഫ് ക്വാരന്റീൻ പ്രോട്ടോകോൾ ലംഘിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തതാണ് യോവിചിനെ പ്രശ്നത്തിലാക്കിയിരിക്കുന്നത്. കൊറോണ വ്യാപിച്ചിരിക്കുന്ന മാഡ്രിഡിൽ നിന്നാണ് യോവിച് സെർബിയയിൽ എത്തിയത്. താരത്തിന് രണ്ട് ആഴ്ചയായിരുന്നു സെൽഫ് ഐസൊലേഷൻ പറഞ്ഞിരുന്നത്.

എന്നാൽ റയലിന്റെ താരം ഇത് കണക്കിൽ എടുക്കാതെ തന്റെ കാമുകിയുടെ പിറന്നാൾ ആഘോഷത്തിലാണ് യോവിച് പങ്കെടുത്തത്. താരത്തിനെതിരെ കടുത്ത നടപടി തന്നെ ഉണ്ടായേക്കും. പണക്കാരനാണെന്നും അറിയപ്പെടുന്ന ആളാണെന്നതും ഒന്നും പരിഗണിക്കില്ല എന്ന് സെർബിയൻ ഇന്റീരിയർ മന്ത്രി സ്റ്റെഫനോവിച് പറഞ്ഞു. ഒന്നുകിൽ നിയമം അനുസരിക്കണം അല്ലെങ്കിൽ ജയിൽ ആണ് ശിക്ഷ എന്നും അദ്ദേഹം പറഞ്ഞു.

Advertisement