മത്സരം നടന്നില്ല എങ്കിലും തൊഴിലാളികൾക്ക് ഒരു മില്യണോളം നൽകാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഉടമകളുടെ ഭാഗത്ത് നിന്ന് മാതൃകാപരമായ തീരുമാനം. കൊറൊണാ കാരണം മത്സരങ്ങൾ നടക്കാതിരിക്കുന്ന സാഹചര്യത്തിൽ യുണൈറ്റഡിന്റെ ഗ്രൗണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് എന്തായാലും വേതനം നൽകാൻ ആണ് യുണൈറ്റഡ് ഇപ്പോൾ തീരുമനിച്ചിരിക്കുന്നത്.

സ്റ്റേഡിയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും മറ്റു ജോലിക്കാർക്കും മത്സരം നടന്നാലും മത്സരം സ്റ്റേഡിയം അടച്ചിട്ട് നടന്നാലും ഒക്കെ വേതനം നൽകാനാണ് യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. ഏകദേശം ഒരു മില്യൺ പൗണ്ടോളമാകും ഗ്ലേസേഴ്സ് ഇതിനായി നൽകുക. കൊറോണ കാരണം ഇനി എപ്പോൾ മത്സരം നടക്കും എന്നറിയാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഇംഗ്ലീഷ് ഫുട്ബോൾ ഉള്ളത്.

Advertisement