ഇസ്‌കോ പരിക്കേറ്റ് പുറത്ത്, പരിക്ക് മാറാതെ റയൽ

റയൽ മാഡ്രിഡ് താരം ഇസ്‌കോയും പരിക്കേറ്റ് പുറത്ത്. ഹാംസ്ട്രിങ് ഇഞ്ചുറി പറ്റിയ താരത്തിന് ഏതാനും ആഴ്ചകൾ കളിക്കാൻ സാധിച്ചേക്കില്ല. എങ്കിലും താരം കൃത്യം എത്ര ദിവസം പുറത്ത് ഇരിക്കേണ്ടി വരുമെന്ന കാര്യം റയൽ പ്രഖ്യാപിച്ചിട്ടില്ല.

രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്ക് സീസൺ അടുത്ത് തന്നെ ഇടവേളക്ക് പിരിയുന്നത് സിദാന് ഏറെ ആശ്വാസമാകും. ഈ കാലയളവിൽ താരത്തിന് കായിക ക്ഷമത വീണ്ടെടുക്കാൻ ആയേക്കും. ഈ സീസണിൽ ഹസാർഡ്, മെൻഡി, ബ്രാഹിം, റോഡ്രിഗസ്, റോഡ്രിഗോ എന്നിവരും പരിക്കേറ്റ് പുറത്തായിരുന്നു.

Previous articleറാവിസ് പ്രതിധ്വനി വനിത ഫുട്ബോൾ – 2nd എഡിഷൻ ടെക്‌നോപാർക്കിൽ ആരംഭിച്ചു
Next articleബാഴ്സലോണ വിട്ട് ഡച്ച് ലീഗിലേക്ക് പറന്ന് യുവതാരം