ബാഴ്സലോണ വിട്ട് ഡച്ച് ലീഗിലേക്ക് പറന്ന് യുവതാരം

ബാഴ്സലോണയുടെ യുവ മധ്യനിരതാരം ഒരിയോൾ ബസ്ക്വെറ്റ്സ് ഡച്ച് ലീഗിലേക്ക്. 20 കാരനായ താരം ഒരു സീസണിലെ ലോണിലാണ് ഡച്ച് ക്ലബ്ബായ എഫ്സി റ്റ്വെന്റെയിലേക്ക് പറന്നത്. രണ്ട് തവണ മാത്രമാണ് ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി ഒരിയോൾ കളിച്ചത്.

ബാഴ്സലോണ ബി ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഈ സ്പാനിഷ് യുവതാരം. സ്പാനിഷ് യൂത്ത് ടീമുകൾക്ക് വേണ്ടിയും ഈ യുവതാരം ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ട്രെയിനിംഗിനിടെയേറ്റ പരിക്കാണ് ബാഴ്സ സീനിയർ ടീമിലേക്കുള്ള താരത്തിന്റെ അവസരങ്ങൾ കുറച്ചത്.

Previous articleഇസ്‌കോ പരിക്കേറ്റ് പുറത്ത്, പരിക്ക് മാറാതെ റയൽ
Next articleസൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിൽ ധോണിക്ക് അവസരം ലഭിക്കില്ല