റിയൽ കാശ്മീർ പഞ്ചാബ് എഫ് സി പോരാട്ടം സമനിലയിൽ

- Advertisement -

ഐ ലീഗിൽ പഞ്ചാബ് എഫ് സിയും റിയൽ കാശ്മീരും സമനിലയിൽ പിരിഞ്ഞു. ഇന്ന് കാശ്മീരിൽ വെച്ച് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒരു ഗോൾ വീതം നേടിയാണ് പിരിഞ്ഞത്. കളിയുടെ 21ആം മിനുട്ടിൽ മകാൻ പഞ്ചാ എഫ് സിക്ക് ലീഡ് നൽകി. രണ്ടാ പകുതിയിൽ മാത്രമാണ് റിയൽ കാശ്മീരിന് സമനില നേടാൻ ആയത്. കളിയുടെ 61ആം മിനുട്ടിൽ ക്രിസോയുടെ വകയായിരുന്നു കാശ്മീരിന്റെ സമനില ഗോൾ.

ലീഗിൽ അവസാന ആറു മത്സരങ്ങളും പഞ്ചാബ് എഫ് സി പരാജയപ്പെട്ടിട്ടില്ല. ഈ സമനിലയോടെ 10 പോയന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് പഞ്ചാബ് എഫ് സി. ലീഗിൽ അഞ്ചു പോയന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് കാശ്മീർ ഉള്ളത്.

Advertisement