പരിക്കിനും തടയാനാവാത്ത ഇനാകി വില്യംസ്! എസ്പന്യോളിനു എതിരെ ടീമിൽ, തുടർച്ചയായ 237 മത്തെ ലാ ലീഗ മത്സരം

6 വർഷം ഒരു ലാ ലീഗ മത്സരവും നഷ്ടപ്പെടുത്തിയില്ല എന്ന തന്റെ റെക്കോർഡ് തുടർന്ന് ഇനാകി വില്യംസ്. കഴിഞ്ഞ ആഴ്ച ചാഡിസിന് എതിരെ ഏറ്റ പരിക്ക് താരത്തിന്റെ റെക്കോർഡ് നേട്ടത്തിന് അന്ത്യം കുറിക്കും എന്നു കരുതിയെങ്കിലും ഇന്നത്തെ എസ്പന്യോളിനു എതിരായ ടീമിൽ ഇനാകി വില്യംസ് ഇടം പിടിച്ചു.

തുടർച്ചയായ 237 മത്തെ സ്പാനിഷ് ലാ ലീഗ മത്സരത്തിന് ആണ് ഇനാകി അത്ലറ്റിക് ക്ലബിന് ആയി ഇന്ന് ഇറങ്ങുക. 2016 ഏപ്രിൽ 20 മുതൽ ഇത് വരെ അത്ലറ്റിക് ക്ലബിന് ആയി ഒരു ലാ ലീഗ മത്സരവും ഇനാകി നഷ്ടമാക്കിയിട്ടില്ല. ബാസ്ക് ക്ലബിന്റെ ഏറ്റവും വലിയ ശക്തി തന്നെയാണ് ബാസ്ക് പാരമ്പര്യം പേറുന്ന ഈ അടുത്ത് ഘാനക്ക് ആയി കളിക്കാൻ തീരുമാനിച്ച ഇനാകി.

Comments are closed.