ഡൂറണ്ട് കപ്പ്, നാലാം വിജയവുമായി ഒഡീഷ

Newsroom

20220904 195050

ഡൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തിലും ഒഡീഷ വിജയിച്ചു. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആർമി ഗ്രീനെ നേരിട്ട ഒഡീഷ എഫ് സി ഏക ഗോളിനാണ് ഇന്ന് വിജയിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ പെഡ്രോ ആണ് ഒഡീഷയുടെ വിജയ ഗോൾ നേടിയത്. 83ആം മിനുട്ടിൽ ആയിരുന്നു പെഡ്രോയുടെ ഗോൾ.

ഈ വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒഡീഷ ഒന്നാമത് ഫിനിഷ് ചെയ്തു. അവർ ക്വാർട്ടറിൽ ബെംഗളൂരു എഫ് സിയെ നേരിടും. ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ് രണ്ടാമത് ഫിനിഷ് ചെയ്തത്.