“വിരാട് കോഹ്ലി സെഞ്ച്വറിയുടെ കാര്യത്തിൽ സച്ചിനെ മറികടക്കണം” – അക്തർ

വിരാട് കോഹ്ലി ഫോമിലേക്ക് തിരികെയെത്തി സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് തകർക്കണം എന്ന് മുൻ പാകിസ്താൻ ബൗളർ ഷൊഹൈബ് അക്തർ‌.

കോഹ്‌ലിക്കുള്ള എന്റെ ഒരേയൊരു നിർദ്ദേശം 30 സെഞ്ച്വറികൾ കൂടി സ്കോർ ചെയ്യണം എന്നാണ്. വിരാട് കോഹ്‌ലി ഇപ്പോൾ പന്ത് നന്നായി മിഡിൽ ചെയ്യുന്നില്ല. എങ്കിലും ക്ഷമയോടെ തുടർന്നാൽ കോഹ്ലിക്ക് 100 സെഞ്ച്വറി എന്ന ലക്ഷ്യത്തിൽ എത്താം എന്ന് അക്തർ പറയുന്നു‌.

കോഹ്ലി

കോഹ്ലിക്ക് എക്കാലത്തെയും മികച്ച കളിക്കാരനാകാൻ ആകും. അതിന് നിങ്ങൾ എക്കാലത്തെയും വലിയവനാണെന്ന് സ്വയം ബോധ്യപ്പെടുത്തണം. അക്തർ പറയുന്നു. ഇനി നേടുന്ന 30 സെഞ്ചുറികൾ വളരെ പ്രയാസം ഏറിയതാകും എങ്കിലും കോഹ്ലി സ്കോർ ചെയ്താൽ. അദ്ദേഹത്തെക്കാൾ വലുതായി ആരും ഉണ്ടാകില്ല. അക്തർ പറഞ്ഞു.

കോഹ്ലി 100 സെഞ്ച്വറി നേടുകയും സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ അത് അസാധ്യമാണെന്ന് തോന്നും, പക്ഷേ ഈ മനുഷ്യന് അത് ചെയ്യാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. അക്തർ പറഞ്ഞു.