സെവിയ്യക്ക് ലാലിഗയിൽ ചരിത്ര വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവിയ്യ ഇന്ന് ലെവന്റെയ്ക്കെതിരെ പുതിയ ചരിത്രം തന്നെയാണ് കുറിച്ചത്. ലെവന്റെയെ എവേ മത്സരത്തിൽ നേരിട്ട സെവിയ്യ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. സെവിയ്യ ലാലിഗ ചരിത്രത്തിൽ ആദ്യമായാണ് ഒരു എവേ മത്സരത്തിൽ ആറു ഗോളുകൾ അടിക്കുന്നത്. ബെൻ യെഡറിന്റെ ഹാട്രിക്കാണ് സെവിയ്യക്ക് ഇത്ര വലിയ വിജയം സമ്മാനിച്ചത്.

ഫ്രഞ്ച് താരം 11, 35, 45, മിനുട്ടുകളിലായിരുന്നു തന്റെ ഹാട്രിക്ക് തികച്ചത്. മൂന്ന് ഗോളുകൾക്ക് ഒപ്പം ഒരു അസിസ്റ്റും ഇന്ന് ബെൻ യെഡറിന് ഉണ്ടായിരുന്നു. കരീസിയോ, ആൻഡ്രെ സിൽവ, സരാബിയ എന്നിവരാണ് സെവിയ്യയുടെ മറ്റു സ്കോറേഴ്സ്. മത്സരത്തിൽ സെരാബിയ മൂന്ന് അസിസ്റ്റുകളും നൽകി. മാർട്ടിയും സൈമണുമാണ് ലെവന്റെയുടെ ഗോളുകൾ നേടിയത്.

അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി സെവിയ്യ ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്താണ്.