ഹസാർഡ് റയലിൽ തിളങ്ങും എന്ന് സിദാൻ

Newsroom

റയൽ മാഡ്രിഡിൽ എത്തിയിട്ട് ഇത്ര കാലമായിട്ടും കഴിവ് തെളിയിക്കാൻ ആകാത്ത ഹസാർഡിന്റ്ർ നല്ല കാലം വരും സിദാൻ. ഒരു സീസൺ മുമ്പ് ചെൽസിയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് എത്തിയ ഹസാർഡ് റയൽ മാഡ്രിഡിൽ ഇതുവരെ ആരാധകർ ആഗ്രഹിച്ച നിലയിൽ എത്തിയിട്ടില്ല. പരിക്കും ഫോമില്ലായ്മയും ഹസാർഡിന് നിരന്തരം നിരാശ മാത്രമാണ് നൽകിയത് ഈ സീസണിൽ ആകെ ഒമ്പത് മത്സരങ്ങളിൽ ആണ് ഹസാർഡിന് സ്റ്റാർട്ട് ചെയ്യാൻ ആയത്.

എന്നാൽ ഹസാർഡ് പരിക്ക് മാറി എത്തി എന്നും ഉടൻ താരം ഫോമിൽ എത്തും എന്നും സിദാൻ പറഞ്ഞു. ഇങ്ങനെ ഒരു പരിക്ക് ഹസാർഡിന്റെ കരിയറിൽ ഉണ്ടായിട്ടില്ല. ഈ പരിക്ക് മാറിയാൽ ഹസാർശ് എത്ര നല്ല താരമാണെന്ന് എല്ലാവർക്കും മനസ്സിലാകും എന്നും സിദാൻ പറഞ്ഞു. എൽചെയ്ക്ക് എതിരായ മത്സരത്തിൽ ഹസാർഡ് കളിക്കും എന്നും സിദാൻ പറഞ്ഞു. റയലിൽ കഴിവ് തെളിയിക്കും എന്ന് വിശ്വാസം ഉള്ളത് കൊണ്ടാണ് ഹാസർഡ് ഇവിടെ വന്നത്. അത് താരം ചെയ്തിരിക്കും എന്നും സിദാൻ പറഞ്ഞു. ഇനിയും മൂന്ന് വർഷം ഹസാർഡിന് റയലിൽ കരാറുണ്ട്.