റയലിനെ ഞെട്ടിച്ച് ലെവാന്റെ, ഹസാർഡിനു വീണ്ടും പരിക്ക്, ലാ ലീഗയിൽ ബാഴ്‍സലോണ ഒന്നാമത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ലാ ലീഗയിൽ റയലിന് ഞെട്ടിക്കുന്ന തോൽവി. ലീഗിലെ 10 സ്ഥാനക്കാർ ആയ ലെവാന്റെക്ക് എതിരെ ജയം പ്രതീക്ഷിച്ച് കളത്തിൽ ഇറങ്ങിയ സിദാന്റെ സംഘം മൊറാലെസിന്റെ മിന്നും ഗോളിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. ഇത് 9 വർഷങ്ങൾക്ക് ശേഷം ആണ് ലെവാന്റെ റയലിനെ തോല്പിക്കുന്നത്. മത്സരത്തിൽ 63 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും 19 തവണ ഷോട്ടുകൾ ഉതിർത്തിട്ടും റയലിന് അനിവാര്യമായ തോൽവി ഒഴിവാക്കാൻ ആയില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം സമനിലയിലേക്ക് പോകും എന്ന മത്സരത്തിൽ ആണ് ലെവാന്റെ ജയം കണ്ടത്തിയത്.

79 മിനിറ്റിൽ ഏതാണ്ട് കളത്തിന്റെ മധ്യത്തിൽ നിന്ന് ലഭിച്ച പന്ത് ഒരു അതുഗ്രം ഇടത് കാലൻ വോളിയിലൂടെ ലക്ഷ്യത്തിൽ എത്തിച്ച ലൂയിസ് മൊറാലെസ് ലെവാന്റെ ആരാധകർക്ക് സ്വർഗ്ഗം നൽകി. തോൽവിയോടെ റയൽ ലാ ലീഗയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ 25 മത്സരങ്ങൾക്ക് ശേഷം ബാഴ്‍സലോണ 55 പോയിന്റുകളുമായി ഒന്നാമത് നിൽക്കുമ്പോൾ റയലിന് 53 പോയിന്റുകൾ ആണ് ഉള്ളത്. ജയത്തോടെ 32 പോയിന്റുകൾ ഉള്ള ലെവാന്റെ 10 സ്ഥാനത്ത് ആണ്. തോൽവിക്ക് ഒപ്പം 63 മത്തെ മിനിറ്റിൽ ഹസാർഡ് വീണ്ടും പരിക്കേറ്റു പുറത്ത് പോയതും റയലിന് വലിയ തിരിച്ചടി ആവും പ്രത്യേകിച്ചു ചാമ്പ്യൻസ് ലീഗ്, എൽ ക്ലാസിക്കോ മത്സരങ്ങൾ അടുത്ത് നിൽക്കുമ്പോൾ.