ഹസാർഡും അസെൻസിയോയും തിരികെയെത്തി, റയൽ സ്ക്വാഡ് അറിയാം

- Advertisement -

നാളെ നടക്കുന്ന ലാലിഗ മത്സരത്തിനായുള്ള സ്ക്വാഡ് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്നത് കൊണ്ട് തന്നെ ടീമിലെ പരിക്ക് പ്രശ്നങ്ങൾ ഒക്കെ ഏറെ കുറവാണെന്ന ആശ്വാസം സിദാനുണ്ട്. നീണ്ട കാലമായി പരിക്കേറ്റ് പുറത്തായിരുന്ന ഹസാർഡ്, അസൻസിയോ എന്നിവരൊക്കെ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.

നാചോ മാത്രമാണ് പരിക്ക് കാരണം സ്ക്വാഡിൽ എത്താൻ കഴിയാത്ത താരം. ബെയ്ല്, ബെൻസീമ, വിനീഷ്യസ്, ക്രൂസ് എന്നിവരെല്ലാം സ്ക്വാഡിൽ ഉണ്ട്. നാളെ ഐബറിനെതിരെയാണ് റയലിന്റെ മത്സരം. ലീഗിൽ ബാഴ്സലോണക്ക് ഒരു പോയന്റ് പിറകിൽ രണ്ടാം സ്ഥാനത്താണ് റയൽ നിൽക്കുന്നത്. സിദാൻ പരിശീലകൻ ആയുള്ള റയലിന്റെ ഇരുന്നൂറാം മത്സരം കൂടിയാണ് നാളത്തേത്.

Advertisement