കലുലു എ സി മിലാനിലേക്ക്

- Advertisement -

ലിയോണിന്റെ യുവ റൈറ്റ് ബാക്ക് പിയെറെ കലുലുവിനെ എ സി മിലാൻ സ്വന്തമാക്കും. കലുലുവും എ സി മിലാനുമായി കരാർ ധാരണയിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ പറഞ്ഞു‌. താരം അഞ്ചു വർഷത്തെ കരാർ ആകും എ സി മിലാനുമായി ഒപ്പുവെക്കുക. 20കാരനായ താരം വലിയ താരമായി മാറും എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. കലുലു ലിയോണ് വേണ്ടി ഇതുവരെ സീനിയർ അരങ്ങേറ്റം നടത്തിയിട്ടില്ല.

ഈ സീസണിൽ ലിയോണിന്റെ യുവ ടീമിന്റെ ക്യാപ്റ്റനായിരുന്നു. യുവേഫ യൂത്ത് ലീഗിൽ ഉൾപ്പെടെ കലുലു ആണ് ലിയോണിനെ നയിച്ചത്. റൈറ്റ് ബാക്കാണെങ്കിൽ ഡിഫൻസിൽ എവിടെയും കളിക്കാനുള്ള കഴിവ് ഉണ്ട്. ലിയോണിന്റെ സെവിയയുടെയും കരാർ നിഷേധിച്ചാണ് താരം ഇറ്റലിയിലേക്ക് വരുന്നത്.

Advertisement