ഗ്രീസ്മെനെ ബാഴ്സലോണ സ്വന്തമാക്കിയത് തെറ്റായ രീതിയിലാണെന്ന് പറഞ്ഞ് അത്ലറ്റിക്കോ മാഡ്രിഡ് നൽകിയ പരാതിയിൽ അവസാനം തീരുമാനമായി. എന്നാൽ ബാഴ്സലോണ അധികൃതർ വരെ ചിരിച്ചു പോയേക്കാവുന്ന പിഴ ആണ് സ്പാനിഷ് എഫ് എ വിധിച്ചിരിക്കുന്നത്. വെറും മുന്നൂറ് ഡോളറിന്റെ പിഴ. അത് മാത്രമേ ബാഴ്സലോണയ്ക്ക് എതിരെ ആയി നടപടി ഉള്ളൂ.
120 മില്യൺ റിലീസ് ക്ലോസ് മുടക്കിയാണ് ഗ്രീസ്മെനെ ബാഴ്സലോണ സ്വന്തമാക്കിയത്. എന്നാൽ 200 മില്യണാണ് ബാഴ്സലോണ നൽകേണ്ടിയിരുന്നത് എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പരാതി നൽകിയിരുന്നു. ഗ്രീസ്മെന്റെ റിലീസ് ക്ലോസ് 120 മില്യണായി കുറയാൻ കാത്തിരിക്കുകയായിരുന്നു ബാഴ്സലോണ. അങ്ങനെ ആയതിനു ശേഷമാണ് ബാഴ്സലോണ ഗ്രീസ്മെന്റെ റിലീസ് ക്ലോസ് നൽകിയത്. എന്നാൽ ബാഴ്സലോണ താരവുമായി നേരത്തെ തന്നെ ചർച്ചകൾ നടത്തി ധാരണയാക്കിയിരുന്നു എന്നും ഗ്രീസ്മെന്റെ റിലീസ് ക്ലോസ് കുറയും മുമ്പ് തന്നെ താരം ബാഴ്സലോണയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു എന്നും അത്ലറ്റിക്കോ മാഡ്രിഡ് പരാതി ആയി പറയുന്നു.
അത് കൊണ്ട് ബാഴ്സലോണ 80 മില്യൺ കൂടെ നൽകണമെന്നായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ ആവശ്യം. ആ പരാതിയിൽ ആണ് ഇപ്പോൾ മുന്നൂറ് ഡോളർ പിഴ വന്നത്. ബാഴ്സലോണക്ക് ഇതിലും വലിയ ശിക്ഷ നൽകാനുള്ളത് ഒന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ല എന്നാണ് സ്പാനിഷ് എഫ് എ പറയുന്നത്