രോഹിത് ശർമ്മ ടെസ്റ്റിൽ തിളങ്ങുമെന്ന് രഹാനെ

- Advertisement -

ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണറായി തിളങ്ങിയ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങുമെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്കെ രഹാനെ. ഏകദിനത്തിൽ ഓപ്പണിങ് സ്ഥാനത്ത് രോഹിത് ശർമ്മ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെങ്കിലും ടെസ്റ്റ് ടീമിൽ സ്ഥിരം സാന്നിദ്ധ്യം ഉറപ്പിക്കാൻ രോഹിത് ശർമ്മക്കായിരുന്നില്ല. മധ്യ നിരയിൽ അജിങ്കെ രഹാനെയും ഹനുമ വിഹാരിയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഓപ്പറായി മാത്രമേ രോഹിത് ശർമക്ക് ടീമിൽ അവസരം ലഭിക്കുകയുള്ളു.

വെസ്റ്റിൻഡീസ് ടെസ്റ്റ് പാരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമക്ക് സ്ഥാനം ലഭിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് വെസ്റ്റിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ കെ.എൽ. രാഹുലിന് പകരം സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ രോഹിത് ശർമക്ക് ഇടം ലഭിച്ചിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യൻ ഓപ്പണറാവുമെന്നാണ് കരുതപ്പെടുന്നത്.

ഈ അവസരത്തിനായി രോഹിത് ശർമ്മ ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നും താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും രഹാനെ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ പലപ്പോഴും മനസികമായിട്ടുള്ള വ്യതാസമാണ് വേണ്ടതെന്നും പരിശീലനം കൊണ്ട് അത് നേടിയെടുക്കാനാവുമെന്നും രഹനേ പറഞ്ഞു. രോഹിത് ശർമയെ പോലെ കഴിവുള്ള ഒരു താരം പുറത്തിരിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും രഹാനെ പറഞ്ഞു.

Advertisement