ഗെറ്റാഫയ്ക്ക് എതിരെ അത്ലറ്റിക്കോ മാഡ്രിഡിന് ജയം

ലാലിഗയിൽ രണ്ട് റൗണ്ടുകളായി വിജയം ഇല്ലാതിരുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് വീണ്ടും വിജയവഴിയിൽ എത്തി. ഇന്ന് ഗെറ്റാഫയെ എവേ മത്സരത്തിൽ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സ്കോർ ബോർഡിൽ കാണുന്നത് പോലെ എളുപ്പമായിരുന്നില്ല അത്ലറ്റിക്കോയുടെ വിജയം. കളി നിയന്ത്രിച്ചതും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതു ഗെറ്റാഫെ ആയിരുന്നു.

എന്നാൽ വ്യക്തിഗത മികവും ഒപ്പം ഗെറ്റഫയുടെ ഡിഫൻസിലെ പിഴവും അത്ലറ്റിക്കോയ്ക്ക് ജയം സമ്മാനിച്ചു. അത്ലറ്റിക്കോയുടെ ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. രണ്ടാമത്തെ ഫ്രഞ്ച് താരം ലെമാറിന്റെ മികവിന്റേതും. കളിയിൽ 67ആം മിനുട്ടിൽ ഗെറ്റഫെയുടെ താരം അന്റ്യൂണസ് ചുവപ്പും കണ്ടു. സബ് ആയി ഇറങ്ങി 5 മിനുട്ടിനുള്ളിൽ ആൺ അന്റ്യൂണസ് ചുവപ്പ് കണ്ടത്.

അഞ്ച് മത്സരങ്ങളിൽ നിന്ന് 8 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ നിൽക്കുന്നത്.