അസൻസിയോ ഗോളിൽ റയലിന് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അസൻസിയോ ലാലിഗയിൽ നേടിയ ഗോളിൽ റയൽ മാഡ്രിഡിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എസ്പാൻയോളിനെ ആൺ റയൽ മാഡ്രിഡ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ 41ആം മിനുട്ടിൽ ആയിരുന്നു അസൻസിയോയുടെ ഗോൾ.

നിരവധി അവസരങ്ങൾ മുതലെടുക്കാൻ റയൽ മാഡ്രിഡിന് കഴിയാതിരുന്ന മത്സരമായിരുന്നു ഇന്ന് കണ്ടത്. 19 ഷോട്ടുകൾ തൊടുത്തിട്ടാണ് ഒരു ഗോൾ ഇന്ന് റയലിന് കിട്ടിയത്. ഫെബ്രുവരി കഴിഞ്ഞ് ഇന്നാണ് അസൻസിയോ ലാലിഗയിൽ ഒരു ഗോൾ നേടുന്നത്. 2017 നവംബറിലാണ് സാന്റിയാഗോ ബെർണബവുവിൽ അസൻസിയോ ഇതിനു മുമ്പ് ഒരു ലാലിഗ ഗോൾ നേടിയത്.

ജയത്തോടെ ബാഴ്സലോണയെ മറികടന്ന താൽക്കാലികമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് എത്തി.