ബെയ്ൽ റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് താരത്തിന്റെ ഏജന്റ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് താരം ഗാരെത് ബെയ്ൽ അടുത്ത സീസണിലും റയൽ മാഡ്രിഡിൽ തന്നെ താരത്തിന്റെ ഏജന്റ് ജോനാഥൻ ബർനേറ്റ്. ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ബെയ്ലിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് റയോ വയ്യെകാനോക്കെതിരെ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയപ്പോൾ ബെയ്ൽ മുഴുവൻ സമയവും കളിച്ചിരുന്നു. ഇതോടെ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ് വിടുമെന്ന് വാർത്തകൾ വന്നിരുന്നു.

മത്സരം ശേഷം റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ ബെയ്‌ലിന്റെ ഏകാഗ്രതയെ പറ്റി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ താരം 100 ശതമാനവും റയൽ മാഡ്രിഡിൽ തന്നെയാണ് ശ്രദ്ധ ചെലുത്തുന്നതെന്നും താരത്തിന്റെ ഏജന്റ് പറഞ്ഞു. നിലവിലെ കരാർ പ്രകാരം റയൽ മാഡ്രിഡിൽ ഗാരെത് ബെയ്ലിന് 2022വരെ കരാറുണ്ട്. ഗാരെത് ബെയ്ലിന് റയൽ മാഡ്രിഡിലെ കരാർ പൂർത്തിയാക്കാനാണ് താൽപര്യമെന്നും തന്റെ കരിയർ മുഴുവൻ റയൽ മാഡ്രിഡിന് വേണ്ടി കളിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹമെന്നും ഏജന്റ് പറഞ്ഞു. 2013ലാണ് ലോക റെക്കോർഡ് തുകക്ക് ടോട്ടൻഹാമിൽ നിന്ന് ഗാരെത് ബെയ്ൽ റയൽ മാഡ്രിഡിൽ എത്തുന്നത്.