“മെസ്സി ഇല്ലാ എങ്കിലും റയലിനെ ബാഴ്സലോണ തോൽപ്പിക്കും” ഗ്രീസ്മൻ

- Advertisement -

ലയണൽ മെസ്സി ഇല്ലാ എങ്കിലും റയൽ മാഡ്രിഡിനെ തോല്പ്പ്പിക്കാൻ ബാഴ്സലോണക്ക് ആകുമെന്ന് അത്ലറ്റിക്കോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മെൻ. പരിക്കേറ്റ് പുറത്തായ മെസ്സി നാളെ എൽ ക്ലാസിക്കോ കളിക്കില്ല എന്ന് നേരത്തെ ഉറപ്പായിരുന്നു. മെസ്സി കളിക്കുന്നില്ല എന്നത് സങ്കടകരമാണെന്ന് ഗ്രീസ്മെൻ പറഞ്ഞു. എങ്കിലും മെസ്സി ഇല്ലാതെ തന്നെ ബാഴ്സക്ക് ജയിക്കാൻ ആവും. അത്രയ്ക്ക് മികവ് ആ ടീമിൽ ഉണ്ട്. ഫ്രഞ്ച് താരം പറഞ്ഞു.

റയൽ മാഡ്രിഡിന് ജയം അത്യാവശ്യമാണ് എന്നതു കൊണ്ട് മികച്ചൊരു മത്സരം തന്നെ നാളെ കാണാമെന്നും ഗ്രീസ്മെൻ പറഞ്ഞു ‌ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഏറ്റവും വലിയ വൈരികളാണ് റയൽ എന്നതു കൊണ്ട് റയലിന്റെ പരാജയമാകും ഗ്രീസ്മൻ ആഗ്രഹിക്കുന്നത്. എന്നാൽ ബാഴ്സലോണ പോയന്റ് നഷ്ടപ്പെടുത്തിയാൽ ലീഗിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരിൽ അത് അത്ലറ്റിക്കോ മാഡ്രിഡിന് അടക്കം സഹായകരമാവുകയും ചെയ്യും.

Advertisement