നെരോക്കയെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ തുടങ്ങി

- Advertisement -

ഈസ്റ്റ് ബംഗാളിന്റെ ഐലീഗ് സീസണ് വിജയത്തോടെ തുടക്കം. ഇന്ന് നെരോക്കയെ അവരുടെ ഹോമിലാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ആരാധകർ ഡിസൈൻ ചെയ്ത ജേഴ്സിയുമായി ഇറങ്ങിയ ഈസ്റ്റ് ബംഗാളിനായി ഇന്ന് രണ്ട് ഗോളുകളും നേടിയത് മെക്സിക്കൻ സ്ട്രൈക്കറായ എൻറികെ എസ്കേഡയാണ്.

കളു തുടങ്ങി പത്താം മിനുട്ടിൽ തന്നെ എസ്കേഡ ഈസ്റ്റ് ബംഗാളിനെ മുന്നിൽ എത്തിച്ചു. എസ്കേഡയുടെ രണ്ടാം ഗോൾ വന്നത് പെനാൾട്ടിയിൽ നിന്നായിരുന്നു. റാൾട്ടെയെ വീഴിത്തിയതിന് ലഭിച്ച പെനാൾട്ടി എടുത്ത എസ്കേഡയ്ക്ക് ലക്ഷ്യം തെറ്റിയില്ല. നവംബർ ഒന്നാം തീയതി ഷില്ലോങ് ലജോങിനെതിരെ ആണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം.

Advertisement