ഇപ്സിച് ടൗൺ പരിശീലകനായി പോൾ ലാമ്പേർട്

- Advertisement -

ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബായ ഇപ്സിച് ടൗൺ പുതിയ പരിശീലകനെ നിയമിച്ചു. പോൾ ലാമ്പേർട് ആണ് ക്ലബിന്റെ ചുമതല ഏറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം മോശം പ്രകടനങ്ങൾ കണക്കിൽ എടുത്ത് മുൻ പരിശീലകനായ പോൾ ഹർസ്റ്റിനെ ക്ലബ് പുറത്താക്കിയിരുന്നു. ൽകഴിഞ്ഞ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനോട് കൂടെ പരാജയപ്പെട്ടതോടെ ക്ലബ് ലീഗിൽ അവസാന സ്ഥാനത്ത് എത്തിയിരുന്നു. അതായിരുന്നു ഹർസ്റ്റിന്റെ പുറത്താക്കലിൽ കലാശിച്ചത്.

ലീഗിൽ 14 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു ജയം മാത്രമാണ് ഇപ്സിചിന് ഉള്ളത്. ഒമ്പതു പോയന്റാണ് ആകെ ഉള്ള സമ്പാദ്യം. പോൾ ഹർസ്റ്റിന് പകരക്കാരനായി എത്തിയ പോൾ ലാമ്പേർട് അവസാനം സ്റ്റോക്ക് സിറ്റിയെ ആണ് പരിശീലിപ്പിച്ചത്. മുമ്പ് വോൾവ്സ്, ബ്ലാക്ക്ബേർൺ, നോർവിച് സിറ്റി, ആസ്റ്റൺ വില്ല ടീമുകളുടെയും പരിശീലകനായിട്ടുണ്ട്.

Advertisement