ഡെസ്റ്റിന് പരിക്ക്, ബയേണെതിരെ ഉണ്ടാകില്ല

ബാഴ്സലോണ താരം സെർജിനോ ഡെസ്റ്റ് നാളെ ബയേൺ മ്യൂണിചിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഉണ്ടായേക്കില്ല. അമേരിക്കയ്ക്ക് വേണ്ടി കളിക്കുന്നതിനിടയിൽ പരിക്കേറ്റ ഡെസ്റ്റ് ഇന്നും ബാഴ്സലോണക്ക് വേണ്ടി പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. താരം ടീമിനൊപ്പം ചേർന്നു എങ്കിലും പരിശീലനം നടത്താൻ ആയില്ല. താരം ബയേണെതിരായ സ്ക്വാഡിൽ ഉൾപ്പെട്ടാലും കളിക്കാൻ സാധ്യത ഇല്ല എന്ന് ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

ഡെസ്റ്റ് മാത്രമല്ല സ്ട്രൈക്കർ ബ്രെത്വൈറ്റും ഉണ്ടാകില്ല. രാജ്യാന്തര മത്സരത്തിനിടയിൽ പരിക്കേറ്റ ബ്രെത്വൈറ്റ് ബാഴ്സയുടെ യുവടീമിനൊപ്പം കളിച്ചത് പരിക്ക് സാരമാക്കി എന്നാണ് റിപ്പോർട്ടുകൾ. ലെഫ്റ്റ് ബാക്കായ ജോർദി ആൽബ പരിക്ക് മാറി എത്തിയിട്ടുണ്ട്. ആൽബ നാളെ കളിക്കും.