ഐ.സി.സിയുടെ ഓഗസ്റ്റ് മാസത്തെ മികച്ച താരമായി ജോ റൂട്ട്

ഐ.സി.സിയുടെ ഓഗസ്റ്റ് മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അവാർഡ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്. ഇന്ത്യക്കെതിരെയുള്ള ടെസ്റ്റിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. ഇന്ത്യക്കെതിരെ ആദ്യ മൂന്ന് ടെസ്റ്റുകളിൽ പുറത്തെടുത്ത പ്രകടനത്തിന്റെ പിൻബലത്തിൽ ജോ റൂട്ട് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു.

അയർലണ്ട് വനിതാ താരം ഇമർ റിച്ചാർഡ്സൺ ആണ് ഓഗസ്റ്റ് മാസത്തെ മികച്ച വനിതാ താരം. ഐ.സി.സിയുടെ വനിതകളുടെ ലോകകപ്പിനുള്ള യൂറോപ് യോഗ്യത മത്സരത്തിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇമറിന് മികച്ച വനിതാ താരത്തിനുള്ള അവാർഡ് നേടിക്കൊടുത്തത്. ഇമർ റിച്ചാർഡ്സണെ ടൂർണമെന്റിന്റെ താരമായും തിരഞ്ഞെടുത്തിരുന്നു.