ബാഴ്സലോണയുടെ ഫുൾബാക്കായ സെർജിനോ ഡെസ്റ്റിന് പരിക്ക്. സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിനിടയിൽ ആയിരുന്നു ഡെസ്റ്റിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമിക നിഗമനം എങ്കിലും താരത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കണ്ട എന്നാണ് ബാഴ്സലോണയുടെ തീരുമാനം. നാളെ കോപ ഡെൽ റേയിൽ ഡെസ്റ്റിന് വിശ്രമം നൽകാനാണ് ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. നാളെ കോർണെയെ ആണ് ബാഴ്സലോണ നേരിടുന്നത്. ഡെസ്റ്റിന് പകരം മിൻഗുവേസ കളിക്കാനാണ് സാധ്യത.