ഡി യോങ് നിർണായക താരം, വില്പനക്കില്ല : ലപോർട

Picsart 23 01 08 17 52 33 709

ഫ്രാങ്കി ഡിയോങ്ങിനെ കൈമാറില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി ബാഴ്‌സലോണ പ്രെസിഡന്റ് ലപോർട. ജനുവരിയിലോ സീസണിന് ശേഷമുള്ള ട്രാൻസ്ഫർ വിൻഡോയിലോ താരത്തെ കൈമാറാൻ തങ്ങൾക്ക് യാതൊരു പദ്ധതിയും ഇല്ലെന്ന് ലപോർട പറഞ്ഞു. നിരവധി ടീമുകൾ നോട്ടമിട്ട താരമാണ് ഡി യോങ് എന്നും എന്നാൽ താരത്തെ ടീമിൽ നിലനിർത്താൻ തന്നെയാണ് തങ്ങളുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഡി യോങ്ങിനോട് സാലറിയിൽ കുറവ് വരുത്താൻ ആവശ്യപ്പെടില്ലെന്നും ഡി യോങ് വെളിപ്പെടുത്തിയിരുന്നു. ബാസ്ക്വറ്റ്‌സിന്റെ ഭാവിയും ഡി യോങ്ങിനെ നിലനിർത്താനുള്ള ബാഴ്‌സയുടെ തീരുമാനത്തിൽ നിർണായകമായി. ഈ സീസണോടെ കരാർ അവസാനിക്കുന്ന ബസ്ക്വറ്റ്‌സ് ബാഴ്‍സയിൽ തുടരുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

അടുത്തിടെ ഫ്രാങ്കി ഡി യോങ്ങിനെ പല തവണ സാവി ബാസ്ക്വറ്റ്‌സിന്റെ സ്ഥാനത്ത് പരീക്ഷിച്ചത് അടുത്ത സീസൺ മുതൽ ടീമിന്റെ ഘടന എങ്ങനെ ആയിരിക്കും എന്ന സൂചന ആയാണ് കണക്കാകുന്നത്. കൂടാതെ സാമ്പത്തിക നില പൂർണമായി വരുതിയിൽ ആവുന്നത് വരെ വമ്പൻ സൈനിങ്ങുകൾ ബാഴ്‌സലോണക്ക് ഒഴിവാക്കേണ്ടതും ആയിട്ടുണ്ട്.