സീസൺ ആരംഭം, ആൽവസിന്റെ മടങ്ങി വരവ്, ജോവൻ ഗാമ്പർ ട്രോഫിയിൽ ബാഴ്സലോണ ഇറങ്ങുന്നു

Nihal Basheer

20220806 224657
Download the Fanport app now!
Appstore Badge
Google Play Badge 1

സീസൺ ആരംഭത്തിന്റെ വിളംമ്പരമായി എഫ്സി ബാഴ്‌സലോണ സംഘടിപ്പിക്കാറുള്ള ജോവൻ ഗാമ്പർ ട്രോഫിയിൽ ഇന്ന് മെക്സിക്കൻ ടീമായ പ്യൂമാസിനെ നേരിടാൻ ആതിഥേയർ. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി പതിനൊന്നരക്കാണ് മത്സരത്തിന് പന്തുരുണ്ടു തുടങ്ങുക. ട്രോഫിയുടെ 57-) മത് പതിപ്പാണ് ഇത്തവണ.

ബാഴ്‌സലോണയുടെ പുതിയ താരങ്ങളെ തന്നെ ആവും ഇന്നും ശ്രദ്ധാകേന്ദ്രങ്ങൾ. ബയേണിൽ നിന്നെ ലേവാൻഡോവ്സ്കിയെ ക്യാമ്പ്ന്യൂവിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ടീം അവതരിപ്പിച്ചിരുന്നു. പ്രീ സീസൺ മത്സരങ്ങക്ക് ശേഷം ടീമിലേക്ക് എത്തിയ ജൂൾസ് കുണ്ടേക്ക് ആദ്യമായി ടീമിന്റെ ജേഴ്‌സി അണിയാൻ അവസരം ലഭിക്കും. കൂടുമാറ്റം തേടുന്ന ഉംറ്റിട്ടി, ബ്രത്വൈറ്റ്, മെംഫിസ് ഡീപെയ് എന്നിവരെ സാവി നാളെക്കുള്ള മത്സരത്തിന്റെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലീഗ് ആരംഭിക്കുന്നതിന് മുന്നേയുള്ള അവസാന മത്സരമെന്നതിനാൽ ഏറ്റവും മികച്ച ടീമിനെ തന്നെ ഇറക്കാൻ ആവും സാവിയുടെ ശ്രമം.

ഡാനി ആൽവസിന്റെ ക്യാമ്പ്ന്യൂ വിലേക്കുള്ള മടങ്ങി വരവാണ് മറ്റൊരു ആകർഷണം. ബാഴ്‌സലോണ വിട്ട ശേഷം പുതിയ തട്ടകം തേടിക്കൊണ്ടിരുന്ന താരം ഈയിടെയാണ് പ്യൂമാസിൽ ചേർന്നത്. തങ്ങളുടെ ഇതിഹാസ താരത്തെ ആദരിക്കുന്ന ഒരു ചടങ്ങും ബാഴ്‌സ ഇതിനോടൊപ്പം നടത്തിയേക്കും. ആൽവസിന് മികച്ച യാത്രയയപ്പ് നൽകേണ്ടതുണ്ടെന്ന് ബാഴ്‌സലോണ കോച്ച് സാവി പറഞ്ഞു.

നേരത്തെ ഏഎസ് റോമയെ ആയിരുന്നു ജോവൻ ഗാംമ്പർ ട്രോഫിയിൽ പുരുഷ-വനിതാ ടീമുകളുടെ എതിരാളികൾ ആയി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇറ്റാലിയൻ ടീം പിന്മാറിയതോടെ ബാഴ്‌സലോണ മറ്റ് ടീമുകളെ തേടേണ്ടി വന്നു. നാളെ നടക്കേണ്ടിയിരുന്ന വനിതാ ടീമിന്റെ മത്സരവും മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെച്ചിരുന്നു.

Story Highlight: Dani Alves returns to Barcelona with Pumas for the Joan Gamper trophy on Sunday