മെർട്ടൻസും ലൂകാസ് ടൊറെയിരയും ടർക്കിഷ് വമ്പന്മാരായ ഗലാറ്റസറെയിൽ

20220807 034553

ഈ സീസണിൽ നാപോളി വിട്ട ബെൽജിയം താരം ഡ്രയിസ് മെർട്ടൻസ് തുർക്കിയ ക്ലബ് ആയ ഗലാറ്റസറെയിൽ. ഫ്രീ ഏജന്റ് ആയ താരം ക്ലബിന്റെ കരാർ വ്യവസ്ഥകൾ അംഗീകരിച്ചു ഉടൻ ക്ലബും ആയി കാരാറിൽ ഒപ്പ് വക്കും. ഒരു വർഷത്തെ കരാറിൽ ആവും മെർട്ടൻസ് ഒപ്പ് വക്കുക. ഇറ്റലിയിൽ ഇതിഹാസസമമായ കരാറിന് ശേഷം ആണ് ബെൽജിയം താരം ഗലാറ്റസറെയിൽ എത്തുന്നത്.

20220807 034616

അതേസമയം ആഴ്‌സണലിന്റെ ഉറുഗ്വേ മധ്യനിര താരം ലൂകാസ് ടൊറെയിര ഗലാറ്റസറെയും ആയി കരാറിൽ ഒപ്പ് വച്ചു. 3 വർഷത്തെ കരാറിൽ ആണ് താരം ഒപ്പ് വച്ചത്. കഴിഞ്ഞ സീസണുകളിൽ ലോണിൽ ഇറ്റലിയിൽ കളിച്ച താരത്തെ ഏതാണ്ട് 7 മില്യൺ യൂറോ നൽകിയാണ് ഗലാറ്റസറെ സ്വന്തമാക്കിയത്. ആഴ്‌സണൽ ടീമിൽ ഇടം ലഭിക്കാതെ വന്നപ്പോൾ ക്ലബ് വിടാൻ ടൊറെയിര തീരുമാനിക്കുക ആയിരുന്നു.