ഡാനി ആൽവേസ് ബാഴ്സലോണയുടെ ഏറ്റവും പ്രായം കൂടിയ സൈനിംഗ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ ഇതിഹാസ താരം ഡാനി ആൽവസിന്റെ ക്ലബിലേക്കുള്ള തിരിച്ചുവരവ് ഒരു ഏവർക്കും സന്തോഷം ആണ് നൽകുന്നത്. ആൽവേസിന്റെ ട്രാൻസ്ഫർ ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ സൈനിംഗ് ആണ്. 38 വയസ്സും 6 മാസം പ്രായവുമാണ് ആൽവേസിന് ഉള്ളത്. ആൽവേസ് ഇപ്പോൾ ലാലിഗയിലെ ഏറ്റവും പ്രായം കൂടിയ ആറാമത്തെ താരവുമാണ്. താരം ബാഴ്സലോണക്ക് ഒപ്പം ഈ ആഴ്ച തന്നെ പരിശീലനം ആരംഭിക്കും.

ജനുവരിയിൽ മാത്രമെ മത്സരം കളിക്കാൻ സാധിക്കുകയുള്ളൂ. ജനുവരി 2ന് നടക്കുന്ന മയോർകയ്ക്ക് എതിരായ മത്സരം ആകും ആൽവെസിന്റെ തിരിച്ചുവരവിലെ ആദ്യ മത്സരം. ബാഴ്സലോണയിൽ 2008മുതൽ 2016വരെ ഉണ്ടായിരുന്ന ആൽവസ് ബാഴ്സലോണക്ക് ഒപ്പം 23 കിരീടങ്ങൾ നേടിയിരുന്നു. ബാഴ്സലോണ വിട്ട ശേഷം താരം യുവന്റസിൽ കളിച്ച് അവിടെയും കിരീടങ്ങൾ വാരികൂട്ടി. താരത്തിന്റെ പരിചയസമ്പത്ത് യുവതാരങ്ങളെ സ്വാധീനിക്കും എന്ന് ക്ലബ് വിശ്വസിക്കുന്നത് കൊണ്ടാണ് ഈ സൈനിംഗ് നടന്നത്.