കേരള ബ്ലാസ്റ്റേഴ്സിന് പുതിയ അസിസ്റ്റന്റ് പരിശീലകൻ

Img 20211114 171452

കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് പുതിയ സഹ പരിശീലകനെ നിയമിച്ചു. ബെൽജിയൻ പരിശീലകനായ വാൻ ഡെ ഹെയ്ഡൻ സ്റ്റീഫൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായിരിക്കുന്നത്. 52കാരനായ സ്റ്റീഫൻ മുമ്പ് ജോർദാൻ ദേശീയ ടീമിന്റെ സഹ പരിശീലകനായിരുന്നു. ബെൽജിയത്തിലെ പ്രമുഖ ക്ലബായ ക്ലബ് ബ്രൂഷെയുടെ സഹപരിശീലകനായും അവരുടെ സ്കൗട്ടായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു കളിക്കാരൻ എന്ന നിലയിലും പ്രമുഖ ക്ലബുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. ഇവാൻ വുകമാനോവിചിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിനായി പ്രവർത്തിച്ചു ക്ലബിനെ മുന്നോട്ട് കൊണ്ടു പോകാൻ സ്റ്റീഫന് ആകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു

Previous articleഡാനി ആൽവേസ് ബാഴ്സലോണയുടെ ഏറ്റവും പ്രായം കൂടിയ സൈനിംഗ്
Next articleസന്തോഷ് ട്രോഫിക്കായുള്ള സിക്കിം ടീം പ്രഖ്യാപിച്ചു