പീറ്റർ ഹാർട്ലി ഈ സീസണിലും ജംഷദ്പൂർ എഫ് സിയുടെ ക്യാപ്റ്റൻ

Img 20211114 155912

ജംഷദ്പൂർ എഫ് സി ഇംഗ്ലീഷ് സെന്റർ ബാക്ക് പീറ്റർ ഹാർട്ലിയെ ക്യാപ്റ്റൻ ആയി നിയമിച്ചു. കഴിഞ്ഞ സീസണിലും ഹാർട്ലി ആയിരുന്നു ജംഷദ്പൂരിനെ നയിച്ചിരുന്നത്. അടുത്തിടെ ഹാട്ർലി ക്ലബിൽ ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിനായി ഗംഭീര പ്രകടനം കാഴ്ചവെക്കാൻ ഹാർട്ലിക്ക് ആയിരുന്നു.

33കാരനായ താരം സണ്ടർലാന്റിലൂടെ ഫുട്ബോൾ കരിയർ തുടങ്ങിയ താരമാണ്. സ്കോടിഷ് ക്ലബായ മതർവെൽ ഉൾപ്പെടെയുള്ള ക്ലബുകളുടെ നായകനായിട്ടുള്ള താരമാണ് പീറ്റർ ഹാർട്ലി‌. ഹാർട്ലി ബ്ലാക്ക് പൂൾ, ബ്രിസ്റ്റൽ റോവേഴ്സ് എന്നീ ക്ലബുകൾക്ക് എല്ലാം വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്.

Previous articleഡെവൺ കോൺവേയ്ക്ക് പകരം ടെസ്റ്റ് ടീമിൽ ഡാരിൽ മിച്ചൽ
Next articleഡാനി ആൽവേസ് ബാഴ്സലോണയുടെ ഏറ്റവും പ്രായം കൂടിയ സൈനിംഗ്