കൗട്ടീനോയെ ബാഴ്സലോണയിൽ നിലനിർത്താൻ കോമാൻ ഒരുങ്ങുന്നു

- Advertisement -

ബാഴ്സലോണയുടെ ബ്രസീലിയൻ താരം കൗട്ടീനോ ക്ലബ് വിടും എന്നാണ് എല്ലാവരും കരുതുന്നത് എങ്കിലും ബാഴ്സലോണ പുതിയ പരിശീലകൻ കോമ്മന്റെ ആഗ്രഹം കൗട്ടീനോയെ ക്ലബിൽ നിലനിർത്താൻ ആണ്. ബയേൺ മ്യൂണിക്കിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയായിരുന്ന കൗട്ടീനോ ഉടൻ ബാഴ്സലോണയിൽ മടങ്ങി എത്തും. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കഴിഞ്ഞതോടെ കൗട്ടീനോയുടെ ലോൺ കാലാവധി കഴിഞ്ഞിരിക്കുകയാണ്.

ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ കൗട്ടീനോയെ കോമാൻ ഇതിനകം തന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. ഒപ്പം ബാഴ്സലോണയിൽ കൗട്ടീനോയ്ക്ക് സ്ഥാനം ഉണ്ടെന്നും തന്റെ പ്ലാനിൽ നിർണായക സ്ഥാനം കൗട്ടീനോയ്ക്ക് ഉണ്ടെന്നും കോമൻ താരത്തെ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ 8-2ന് തോറ്റ മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങാൻ കൗട്ടീനോക്ക് ആയിരുന്നു. ബാഴ്സലോണയിൽ രണ്ടു സീസൺ മുമ്പ് വലിയ പ്രതീക്ഷയിൽ ആണ് കൗട്ടീനോ എത്തിയത് എങ്കിലും ഇത് വരെ ബാഴ്സലോണ ജേഴ്സിയിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. അതിനൊരു മാറ്റം ഉണ്ടാക്കുക ആകും കോമാന്റെ ലക്ഷ്യം.

Advertisement