രക്ഷകനായി ലിൻഡെലോഫ്, കള്ളനെ കയ്യോടെ പിടിച്ചു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിൻഡെലോഫ് തന്റെ രാജ്യത്ത് കയ്യടി നേടുകയാണ്. ഇന്നലെ സ്വീഡനിൽ വെച്ച് ഒരു മോഷ്ടാവിനെ പിടിച്ച് പോലീസിനെ ഏൽപ്പിച്ചാണ് ലിൻഡെലോഫ് താരമായത്. അവധിക്ക് നാട്ടിൽ എത്തിയ ലിൻഡെലോഫിന് മുന്നിൽ വെച്ച് നടന്ന ഒരു മോഷണത്തിലാണ് താരം സൂപ്പർ ഹീറോയെ പോലെ രക്ഷകനായത്.

ഇന്നലെ സെൻട്രൽ വാസ്റ്റെരാസിൽ വെച്ച് ഒരു 90 വയസ്സ് പ്രായമുള്ള വൃദ്ധയുടെ ഭാഗ് ഒരു കള്ളൻ പിടിച്ചുപറിച്ചു. കള്ളന്റെ പിറകെ ഓടി കള്ളനെ പിടിച്ച ലിൻഡെലോഫ് പോലീസ് കരുന്നത് വരെ കള്ളനെ വിടാതെ നിന്നു. കള്ളനുമായി ഏറ്റുമുട്ടിയാണ് താരം കള്ളനെ കീഴ്പ്പെടുത്തിയത്. അവസാനം പോലീസ് എത്തി കള്ളനെ അവരെ ഏൽപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് അവിടെ നിന്ന് പോയത്. സ്വീഡിഷ് പോലീസും ജനങ്ങളും ലിൻഡെലോഫിനെ നന്ദി കൊണ്ട് പൊതിയുകയാണ് ഇപ്പോൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു സെന്റർ ബാക്കായ മഗ്വയർ രണ്ട് ദിവസം മുമ്പ് ഗ്രീസിൽ ഒരു സംഘർഷത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനിലായിരുന്നു. അത് വാർത്തയിൽ നിറയുന്നതിനിടയിലാണ് ലിൻഡെലോഫിന്റെ ധീരകൃത്യം.

Advertisement