കൗട്ടീനോ തിരികെ എത്താൻ ഏപ്രിൽ ആകും

20210122 004028
Credit: Twitter
- Advertisement -

ബാഴ്സലോണ താരം ഫിലിപ്പെ കൗട്ടീനോ പരിക്ക് മാറി എത്താൻ ദീർഘകാലം എടുക്കും. ഏപ്രിൽ എങ്കിലും ആയാലെ കൗട്ടീനോയെ തിരികെ കളത്തിൽ കാണാൻ ആകു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌. ഡിസംവറിൽ ആയിരുന്നു കൗട്ടീനോയ്ക്ക് പരിക്കേറ്റത്. ഇത്തവണ ലോണിൽ പോകാതെ ബാഴ്സയിൽ നിന്നപ്പോൾ കൗട്ടീനോ ഫോമിലാകും എന്ന് എല്ലാവരും കരുതി എങ്കിലും അതല്ല ഉണ്ടായത്‌.

പരിക്ക് താരത്തിന് തുടക്കം മുതൽ വില്ലനാവുക ആയിരുന്നു. കൗട്ടീനോ പരിക്ക് മാറി എത്താൻ താമസിക്കുൻ എങ്കിലും അൻസു ഫതി പെട്ടെന്ന് തന്നെ ബാഴ്സലോണ ടീമിലേക്ക് മടങ്ങി എത്തിയേക്കും. താരം അടുത്ത മാസത്തോടു കൂടെ മാച് സ്ക്വാഡിൽ എത്തും എന്ന് ബാഴ്സലോണ ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

Advertisement