ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ ദീപക് ഹൂഡയെ സസ്പെന്‍ഡ് ചെയ്തു

സയ്യദ് മുഷ്താഖ് അലി ട്രോഫി ടീമില്‍ നിന്ന് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പിന്മാറിയ ദീപക് ഹൂഡയെ ഈ സീസണില്‍ സസ്പെന്‍ഡ് ചെയ്ത് ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍. അസോസ്സിയേഷന്റെ അപെക്സ് കൗണ്‍സിലിലെ ചില അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചുവെങ്കിലും തീരുമാനവുമായി ബിസിഎ മുന്നോട്ട് പോകുകയായിരുന്നു.

ടീം ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയുടെ മോശം പെരുമാറ്റമാണ് താന്‍ പിന്മാറുവാന്‍ കാരണമായി ദീപക് ഹൂഡ പറഞ്ഞത്. ടീം മാനേജര്‍, കോച്ച് എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആണ് ഈ തീരൂമാനത്തിലേക്ക് ബിസിഎ എത്തിയതെന്നും ബിസിഎ പ്രസ് & പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സത്യജിത് ഗായക്വാഡ് പറഞ്ഞു.