കൗട്ടീനോ തിരികെ എത്താൻ ഏപ്രിൽ അവസാനം ആകും

20210324 120020
- Advertisement -

ബാഴ്സലോണ താരം ഫിലിപ്പെ കൗട്ടീനോ പരിക്ക് മാറി എത്താൻ ഇനിയും താമസിക്കും. ഏപ്രിൽ തുടക്കത്തിൽ കൗട്ടീനോയെ തിരികെ കളത്തിൽ എത്തും എന്നാണ് കരുതിയിരുന്നത് എങ്കിലും ഇപ്പോൾ ആ സാധ്യതലളും മങ്ങിയിരിക്കുകയാ‌ണ്. താരം തിരികെ എത്താൻ ഏപ്രിൽ അവസാനമോ മെയ് ആദ്യ വാരമോ ആകും. ഇപ്പോൾ കൂടുതൽ ചികിത്സക്ക് ആയി ഖത്തറിൽ ആണ് കൗട്ടീനോ ഉള്ളത്.

ഡിസംബറിൽ ആയിരുന്നു കൗട്ടീനോയ്ക്ക് പരിക്കേറ്റത്. ഇത്തവണ ലോണിൽ പോകാതെ ബാഴ്സയിൽ നിന്നപ്പോൾ കൗട്ടീനോ ഫോമിലാകും എന്ന് എല്ലാവരും കരുതി എങ്കിലും പരിക്ക് താരത്തിന് തുടക്കം മുതൽ വില്ലനാവുക ആയിരുന്നു. കൗട്ടീനോ പരിക്ക് മാറി എത്തിയാലും ഇനി ആദ്യ ഇലവനിലേക്ക് മടങ്ങി എത്തുക എളുപ്പമാകില്ല. കൗട്ടീനോ ഇല്ലാതെ തന്നെ മികച്ച ഫോമിലാണ് ബാഴ്സലോണ ഇപ്പോൾ ഉള്ളത്.

Advertisement