മോർഗനും ബില്ലിങ്സും രണ്ടാം ഏകദിനം കളിക്കുന്നത് സംശയം

Img 20210324 123321
- Advertisement -

ഇന്നലെ ആദ്യ ഏകദിന മത്സരത്തിൽ പരാജയപ്പെട്ട ഇംഗ്ലണ്ടിന് കൂടുതൽ മോശമായ വാർത്തകളാണ് ക്യാമ്പിൽ നിന്ന് ലഭിക്കുന്നത്. അവർക്ക് അവരുടെ രണ്ട് പ്രധാന താരങ്ങളെ രണ്ടാം ഏകദിനത്തിൽ നഷ്ടമായേക്കും. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗനും സാം ബില്ലിങ്സും ആണ് രണ്ടാം ഏകദിനത്തിൽ കളിക്കുന്നത് സംശയത്തിൽ ആയിരിക്കുന്നത്. ഇരുവർക്കും ഇന്നലെ മത്സരത്തിനിടയിൽ പരിക്കേറ്റിരുന്നു.

ഓയിൻ മോർഗന്റെ വിരലുകൾക്ക് ഇടയിൽ ഏറ്റ പരിക്ക് സാരമുള്ളതാണ്. താരം ഇന്നലെ സ്റ്റിച്ച് ചെയ്ത ശേഷമായിരുന്നു ബാറ്റിംഗിന് ഇറങ്ങിയത്. ബില്ലിങ് ഫീൽഡിംഗിനിടയിൽ വീണാണ് പരിക്കേറ്റത്. രണ്ടു പേരും അടുത്ത മത്സരം കളിക്കുമോ എന്നത് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പറയാൻ ആകു എന്ന് മോർഗൻ മത്സര ശേഷം പറഞ്ഞു. മൂന്ന് ഏകദിന മത്സരങ്ങൾ ഉള്ള പരമ്പരയിൽ അടുത്ത മത്സരം വിജയിച്ചില്ല എങ്കിൽ ഇംഗ്ലണ്ടിന് പരമ്പര തന്നെ നഷ്ടമാകും.

Advertisement