ഇന്ന് ബാഴ്സലോണ സെൽറ്റയ്ക്ക് എതിരെ, ബുസ്കെറ്റ്സ് ഇല്ല, ആർതുർ കളിക്കും

- Advertisement -

ഇന്ന് ലാലിഗയിൽ നിർണായക പോരാട്ടത്തിൽ സെൽറ്റ വീഗോയെ ആണ് ബാഴ്സലോണ നേരിടുന്നത്. ഇന്ന മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. സസ്പെൻഷൻ നേരിടുന്ന സെർജിയോ ബുസ്കെറ്റ്സ് ഇന്ന് ടീമിനൊപ്പം ഇല്ല. ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ഇടയിലും ആർതുർ ടീമിൽ ഇടം നേടി.

സെർജി റൊബേർട്ടോയും ഡി യോങ്ങും ഇന്നും പരിക്ക് കാരണം ഇല്ല. 8.30നാണ് ബാഴ്സലോണ അക്കാദമി യുവതാരങ്ങൾ ഇന്ന് ബാഴ്സലോണ സ്ക്വാഡിൽ ഉണ്ട്. റയലിന്റെ ഒപ്പം പിടിക്കേണ്ടതിനാൽ ഒരിക്കൽ കൂടെ പോയന്റ് നഷ്ടപ്പെടുന്നത് ബാഴ്സലോണക്ക് താങ്ങാൻ കഴിഞ്ഞേക്കില്ല. ഇന്ന് രാത്രി 8നാണ് മത്സരം നടക്കുന്നത്.

Advertisement