ഡോർട്ട്മുണ്ടിൽ നിന്നും എങ്ങോട്ടുമില്ല, നയം വ്യക്തമാക്കി ഹാളണ്ട്

- Advertisement -

ബൊറുസിയ ഡോർട്ട്മുണ്ടിൽ നിന്നും പുറത്തേക്കില്ലെന്ന് പറഞ്ഞ് നോർവീജിയൻ സൂപ്പർ സ്റ്റാർ എർലിംഗ് ബ്രൗട് ഹാളണ്ട്. യൂറോപ്പിൽ ഗോളടിച്ച് കൂട്ടി വമ്പന്മാരുടെ റഡാറിൽ എത്തിയിരുന്നു ഹാളണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിലെ തകർപ്പൻ പ്രകടനം യൂറോപ്പ്യൻ എലൈറ്റ് ക്ലബ്ബുകൾക്ക് ഞെട്ടലുളവാക്കുന്നതായിരുന്നു. ആർബി സാൽസ്ബർഗിൽ നിന്നും ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചാണ് ഹാളണ്ട് ജർമ്മനിയിലേക്ക് പറന്നത്.

ജനുവരിയിൽ ബൊറുസിയ ഡോർട്ട്മുണ്ടിൽ എത്തിയ ഹാളണ്ട് മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നു. ഡോർട്ട്മുണ്ടിൽ ആണെങ്കിലും യുവന്റസ്, പിഎസ്ജി, റയൽ മാഡ്രിഡ്, എന്നീ ക്ലബ്ബുകൾ താരത്തിനായി ഇപ്പളും രംഗത്തുണ്ട്. അതേ സമയം ഇപ്പോൾ ഡോർട്ട്മുണ്ടിൽ കളിക്കാനാണ് ഇഷ്ടമെന്നും ഡോർട്ട്മുണ്ടിൽ കിരീടം നേടിയിട്ടേ മറ്റ് ക്ലബ്ബുകളെ കുറിച്ച് ആലോചിക്കുന്നുള്ളൂ എന്നും ഹാളണ്ട് കൂട്ടിച്ചേർത്തു. 70 മില്ല്യൺ യൂറോയോളമാണ് ഹാളണ്ടിന്റെ റിലീസ് ക്ലോസ് എന്നാണ് റിപ്പോർട്ടുകൾ. 2022ൽ ആവും ഈ ക്ലോസ് ആക്റ്റിവേറ്റാവുക എന്നും അറിയുന്നു. സൂപ്പർ ഏജന്റ് മിനോ റയോളയാണ് ഹാളണ്ടിന്റെ ഏജന്റ്. അതുകൊണ്ട് തന്നെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ പ്രതീക്ഷ കൈവിടില്ല.

Advertisement