ഹെക്ടർ ബെല്ലരിനും മാർകോസ് അലോൺസോയും ബാഴ്‌സലോണയിൽ

ഫ്രീ ഏജന്റ് ആയി ആഴ്‌സണൽ വലത് ബാക്ക് ഹെക്ടർ ബെല്ലരിനും ചെൽസി ഇടത് ബാക്ക് മാർകോസ് അലോൺസോയും ബാഴ്‌സലോണയിൽ ചേർന്നു. ഒരു വർഷത്തെ കരാറിൽ ആണ് ആഴ്‌സണൽ കരാർ റദ്ദാക്കിയ ശേഷം മുൻ അക്കാദമി താരമായ ബെല്ലരിൻ ബാഴ്‌സയിൽ എത്തുന്നത്.

ബാഴ്‌സലോണ

അതേസമയം ഒബമയാങ് ചെൽസിയിൽ എത്തിയപ്പോൾ മാർകോസ് അലോൺസോ ബാഴ്‌സയിൽ എത്തി. നിലവിൽ താരവും ആയുള്ള കരാർ ചെൽസി റദ്ദാക്കി. താരത്തിന്റെ വരവ് നാളെ ബാഴ്‌സലോണ ഔദ്യോഗികമായി പ്രഖ്യാപിക്കും.