മിച്ചി ബാറ്റ്ഷുവായിയെ സ്വന്തമാക്കാൻ ഫോറസ്റ്റിന് ആയില്ല, ഓറിയർ ടീമിൽ എത്തും

ചെൽസി മുന്നേറ്റ നിര താരം മിച്ചി ബാറ്റ്ഷുവായിയെ ലോണിൽ സ്വന്തമാക്കാനുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമങ്ങൾ പരാജയപ്പെട്ടു. സമയത്ത് കരാർ പേപ്പറുകൾ പൂർത്തിയാക്കാൻ ആവാത്തത് ആണ് ഈ നീക്കം പരാജയപ്പെടാൻ കാരണം.

ബാറ്റ്ഷുവായി

അതേസമയം ട്രാൻസ്ഫർ വിപണി അവസാനിക്കുന്നതിനു മുമ്പ് ഫ്രീ ഏജന്റ് ആയ മുൻ പി.എസ്.ജി, ടോട്ടൻഹാം താരം സെർജ് ഓറിയറെ അവർ സ്വന്തമാക്കി. ഇത് കൂടാതെ ഫ്രഞ്ച് ക്ലബിൽ നിന്നു മറ്റൊരു പ്രതിരോധതാരം ലോയിക് ബേഡിനേയും അവർ സ്വന്തമാക്കി.