ഗോളടിച്ച് ജയമൊരുക്കി പ്രതിരോധക്കാർ, കിരീടം ബാഴ്സക്ക് കയ്യെത്തും ദൂരെ

- Advertisement -

രണ്ട് പ്രതിരോധ നിര താരങ്ങൾ നേടിയ ഗോളുകളിൽ ബാഴ്സക്ക് ജയം. ല ലീഗെയിൽ റയൽ സോസിഡാഡിനെ സ്വന്തം മൈതാനത്ത് 2-1 നാണ് മറികടന്നത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വിത്യാസം 9 ആയി പുനസ്ഥാപിച്ച ബാഴ്സക്ക് കിരീടം ഇനി അധികം ദൂരെയല്ല. അടുത്ത 2 മത്സരത്തിൽ ജയിച്ചാൽ ബാഴ്സക്ക് കിരീടം ഉറപ്പിക്കാനാകും.

പതിവ് ഫോമിലേക്ക് ഉയരാതിരുന്ന ബാഴ്‌സയെ സുവാരസും മെസ്സിയും ദമ്പലയും അടങ്ങുന്ന ആക്രമണ നിര ഗോളടിക്കാൻ മറന്നപ്പോൾ രക്ഷക്ക് എത്തിയത് ലെങ്ലറ്റ് ആയിരുന്നു. 45 ആം മിനുട്ടിൽ ദമ്പലെ ഒരുക്കിയ അവസരത്തിൽ നിന്നാണ് ബാഴ്സ സെന്റർ ബാക്ക് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പക്ഷെ 62 ആം മിനുട്ടിൽ ഹുവാൻമിയുടെ ഗോളിൽ സന്ദർശകർ സമനില പിടിച്ചു. പക്ഷെ വെറും 2 മിനുറ്റുകൾക് ശേഷം മെസ്സി ഒരുക്കിയ അവസരം മുതലാക്കി ഫുൾബാക്ക് ജോർഡി ആൽബ ബാഴ്സയുടെ ലീഡ് പുനസ്ഥാപിച്ചു. ഈ ഗോളിന്റെ ലീഡ് നിലനിർത്തിയ ബാഴ്സക്ക് പിന്നീട് എതിരാളികളിൽ നിന്ന് കാര്യമായ വെല്ലുവിളി ഉണ്ടായതുമില്ല.

Advertisement