യുവന്റസിൽ തന്നെ തുടരും, ഉറപ്പ് നൽകി റൊണാൾഡോ

- Advertisement -

തന്റെ യുവന്റസ് ഭാവിയിൽ ആർക്കും സംശയം വേണ്ടെന്ന പ്രഖ്യാപനവുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റലിയിൽ തുടർച്ചയായി എട്ടാം തവണയും യുവേയുടെ കിരീടം ഉറപ്പാക്കിയ ഫിയോരന്റീനക്ക് എതിരായ വിജയ ശേഷമാണ് റൊണാൾഡോ യുവന്റസിനോടുള്ള തന്റെ സമർപ്പണം പ്രഖ്യാപിച്ചത്.

അടുത്ത സീസണിലും യുവന്റസിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘1000 ശതമാനവും ഉണ്ടാകും’ എന്നാണ് റൊണാൾഡോ മറുപടി നൽകിയത്. ചാമ്പ്യൻസ് ലീഗിൽ അയാക്‌സിനോട് തോറ്റ് യുവന്റസ് പുറത്തായതിന് പിന്നാലെ റൊണാൾഡോ ഇറ്റലി വിട്ടേക്കും എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം സംശങ്ങൾക് ഇന്നത്തെ റൊണാൾഡോയുടെ മറുപടിയോടെ അവസാനമായത്.

ജൂലൈ മാസത്തിലാണ് 100 മില്യൺ യൂറോയുടെ കരാറിൽ റയലിൽ നിന്ന് റൊണാൾഡോ യുവന്റസിൽ എത്തിയത്.

Advertisement