അപരാജിതരായി 15 മത്സരങ്ങൾ, ലാ ലീഗയിൽ കുതിപ്പ് തുടർന്ന് ബാഴ്‌സലോണ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലാ ലീഗയിൽ അപരാജിതരായി 15 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ബാഴ്‌സലോണ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്‌സലോണ റയോ വല്ലകനോയെ പരാജയപ്പെട്ടുത്തിയത്. ഈ ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ലീഡ് 7 ആയി ഉയർത്താനും ബാഴ്‌സയ്ക്ക് സാധിച്ചു. ഇനി അടുത്ത മത്സരത്തിൽ ബാഴ്‌സയ്ക്ക് നേരിടേണ്ടത് റയൽ ബെറ്റിസിനെയാണ്.

റിവേഴ്‌സ് ഫിക്സ്ചറിൽ ബാഴ്‌സയ്ക്ക് പരാജയം നൽകിയതും ബെറ്റിസാണ്. കഴിഞ്ഞ വര്ഷം നവംബറിൽ 4-3 ന്റെ പരാജയമാണ് ബെറ്റിസിനോട് ബാഴ്‌സ ഏറ്റുവാങ്ങിയത്. അപരാജിതരായ 12 മത്സരങ്ങളിൽ 12 ലും ജയം നേടാൻ ബാഴ്‌സയ്‌ക്കായി. 35 ഗോളുകളാണ് ബാഴ്‌സലോണ അടിച്ചു കൂട്ടിയത്. ഇനി ചാമ്പ്യൻസ് ലീഗിൽ ഒളിമ്പിക് ലിയോണാണ് ബാഴ്‌സയുടെ എതിരാളികൾ.