കെ ആർ എസ് കോഴിക്കോട് ആദ്യമായി ഫൈനലിൽ

ഒതുക്കുങ്ങൾ അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോട് ഫൈനലിൽ. സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ചായിരുന്നു കെ ആർ എസിന്റെ ഫൈനൽ പ്രവേശനം. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് കെ ആർ എസ് വിജയിച്ചത്. ഇരുവരും തമ്മിലുള്ള ആദ്യ പാദ സെമി ഫൈനൽ സമനിലയിൽ ആയിരുന്നു അവസാനിച്ചത്. കെ ആർ എസ് കോഴിക്കോടിന്റെ ഈ സീസണിലെ ആദ്യ ഫൈനലാണിത്‌‌

ഇന്ന് ഒതുക്കുങ്ങലിലെ രണ്ടാം സെമിയിൽ ലിൻഷ മണ്ണാർക്കാടും ഫിഫാ മഞ്ചേരിയും ഏറ്റുമുട്ടും.