921 പാസുകൾ, 82 ശതമാനം പൊസഷൻ, ബാഴ്സലോണ പഴയ ബാഴ്സയാകുന്നു

സെറ്റിയെന്റെ കീഴിലെ ബാഴ്സലോണയ്ക്ക് മികച്ച തുടക്കം തന്നെ ഇന്നലെ ലഭിച്ചു. ഇന്നലെ ഒരു ഗോളിന്റെ വിജയമെ നേടാൻ ആയുള്ളൂ എങ്കിലും പെപ് ഗ്വാർഡിയോളയുടെ ഒക്കെ കീഴിൽ കണ്ടപോലൊരു ബാഴ്സലോണയെ ഇന്നലെ കാണാൻ കഴിഞ്ഞു. വാല്വെർദെയ്ക്ക് കീഴിൽ ബാഴ്സലോണയുടെ ടികി ടാക സ്റ്റൈലിന് കോട്ടം സംഭവിച്ചു എങ്കിൽ ഇന്നലെ ടികി ടാക അതിന്റെ മികവിലേക്ക് വരുന്നതാണ് കണ്ടത്.

ഇന്നലെ ബാഴ്സലോണ 921 പാസുകളാണ് ബാഴ്സലോണ പൂർത്തിയാക്കിയത്. ഗ്വാർഡിയോളയ്ക്ക് ശേഷം ഇത് മൂന്നാം തവണ മാത്രമാണ് ബാഴ്സലോണ ഇത്രയും പാസുകൾ ഒരു മത്സരത്തിൽ പൂർത്തിയാക്കുന്നത്‌. 1005 പാസുകൾ ബാഴ്സലോണ ശ്രമിച്ചിരുന്നു. 81 ശതമാനം പൊസഷനും ബാഴ്സലോണക്ക് ഉണ്ടായിരുന്നു. ബാഴ്സലോണയുടെ പ്രധാന മിഡ്ഫീൽഡ് കൂട്ടുകെട്ടായ ആർതുറും ഡിയോങും ഇല്ലാതെ ആയിരുന്നു ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.

ബുസ്കെറ്റ്സും ഇന്നലെ ഗംഭീര ഫോമിലേക്ക് ഉയരുന്നത് കാണാൻ കഴിഞ്ഞു. ഡിഫൻസിൽ ബാഴ്സലോണക്ക് കാര്യമായ ഒരു വെല്ലുവിളിയും ഇന്നലെ നേരിട്ടില്ല. വാല്വെർദെയ്ക്ക് കീഴിൽ ഡിഫൻസ് ബാഴ്സക്ക് വലിയ പ്രശ്നമായിരുന്നു. സെറ്റിയെനു കീഴിൽ ബാഴ്സലോണ പഴയ ബാഴ്സലോണയായി മാറും എന്നതിന്റെ സൂചനകൾ തന്നെയാണ്‌ ഇപ്പോൾ ലഭിക്കുന്നത്.

Previous articleറിഷഭ് പന്തിന് തിരിച്ചടി, കെ.എൽ രാഹുൽ വിക്കറ്റ് കീപ്പറായി തുടരുമെന്ന് വിരാട് കോഹ്‌ലി
Next articleകവാനി ഈ മാസം തന്നെ പി എസ് ജി വിടും