കവാനി ഈ മാസം തന്നെ പി എസ് ജി വിടും

ഉറുഗ്വേ താരമായ കവാനി ഫ്രഞ്ച് ക്ലബായ പി എസ് ജി ഈ മാസം തന്നെ ക്ലബ് വിടും. പരിശീലകൻ ടുക്കലാണ് കഴിഞ്ഞ ദിവസം കവാനി ക്ലബ് വിടും എന്ന് സൂചനകൾ നൽകി. ഫെബ്രുവരിയിൽ കവാനി പി എസ് ജിയിൽ ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ടുക്കൽ പറഞ്ഞത്. കവാനിക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർ രംഗത്ത് ഉണ്ട്.

കവാനി സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെയാകും കവാനിയുടെ യാത്ര എന്നാണ് സൂചന. റാഷ്ഫോർഡിന് പരിക്കേറ്റതിനാൽ കവാനിയെ സ്ട്രൈക്കറായി എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിക്കുന്നുണ്ട്. പി എസ് ജിയിൽ ഇപ്പോൾ കവാനിക്ക് അവസരങ്ങൾ കുറഞ്ഞതാണ് താരം ക്ലബ് മാറാനുള്ള തീരുമാനത്തിലേക്ക് ഇപ്പോൾ എത്താൻ കാരണം.

ഇക്കാർഡി വന്നതോടെ പി എസ് ജിയുടെ പ്രധാന സ്ട്രൈക്കർ ആയി ഇക്കാർഡി മാറിയിരിക്കുകയാണ്. ഇക്കാർഡിയെ പുതിയ കരാറിൽ സൈൻ ചെയ്യാനും പി എസ് ജി ഉദ്ദേശിക്കുന്നുണ്ട്. ഇതാണ് കവാനി ഈ മാറ്റത്തിന് തയ്യാറെടുക്കാൻ കാരണം. 32കാരനായ കവാനി 2013 മുതൽ പി എസ് ജിയുടെ ഏറ്റവും പ്രധാന താരമായിരുന്നു.

Previous article921 പാസുകൾ, 82 ശതമാനം പൊസഷൻ, ബാഴ്സലോണ പഴയ ബാഴ്സയാകുന്നു
Next articleജലജ് സക്സേനയ്ക്ക് ഏഴു വിക്കറ്റ്, രാജസ്ഥാൻ 268ന് പുറത്ത്